snbffd-
എസ്.എൻ.ഡി.പി യോഗം 631-ാം നമ്പർ നീലേശ്വരം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : എസ്.എൻ.ഡി.പി യോഗം 631-ാം നമ്പർ നീലേശ്വരം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ പുന:പ്രതിഷ്ഠ ക്ഷേത്രം തന്ത്രി രമാനന്ദന്റെ കാർമ്മികത്വത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് ആർ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം നിർവഹിച്ചു .ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മികച്ച കർഷകർക്കുള്ള അവാർഡ് നേടിയ കെ.ജി.വിശ്വകുമാർ, അജയകുമാർ എന്നിവർക്കും സംഗീത ആൽബ അവാർഡ് ജേതാവ് അഹീഷ് വി.ആനന്ദ് ഉൾപ്പടെയുള്ള പ്രതിഭകളെ ആദരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.എൻ. രവീന്ദ്രൻ ചികിത്സാ സഹായം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വിനു, മുൻപ്രസിഡന്റ് ശിവദാസൻ, മുൻക്ഷേത്രം ശാന്തി എണാങ്കൻ സ്വാമി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് സ്മരണാഞ്ജലി അവതരിപ്പിച്ചു. സെക്രട്ടറി വി.എസ്. സനൽകുമാർ സ്വാഗതവും വനിതാ സംഘം സെക്രട്ടറി സൂര്യ നന്ദിയും പറഞ്ഞു.