arippa-
അരിപ്പ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷം

അരിപ്പ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. മലയാളം അദ്ധ്യാപകൻ പി.ശ്രീജിത്ത്‌ അദ്ധ്യക്ഷനായി. സ്കൂൾ ചെയർമാൻ എസ്.ആദർശ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രഥമാദ്ധ്യാപിക സി.ഗിരിജ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മനേജർ എസ്.ഷാഹിർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഹയർ സെക്കൻഡറി അദ്ധ്യാപിക വി.ബി. നിത്യ പുസ്തക ആസ്വാദനം നടത്തി. സ്കൂൾ ലീഡർ ഫ്രാൻസിസ് റോയ് പരിപാടിയ്ക്ക് ആശംസനേർന്നു. വിദ്യാർത്ഥികളായ രാംരാജു, ആദ്യൻനാഥ് എന്നിവർ കവിതാലാപനം നടത്തി. വിദ്യാർത്ഥി ബി.എസ്.അഭിഷേകിന്റെ നേതൃത്വത്തിൽ ചെണ്ടമേളവും നടത്തി.കൂടാതെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സ്കൂളിൽ തന്നെ കൃഷി ചെയ്ത ബന്ദിപൂവ്, ഇലകൾ എന്നിവ കൊണ്ട് കേരളത്തിന്റെ മാതൃകയും ഒരുക്കി. അദ്ധ്യാപകരായ ആതിര സന്ധ്യാമോൾ,തസ്നിജമാൽ, ടി.ജി. സിമി, വിദ്യാർത്ഥികളായ കിഷോർ തിലകൻ, മഹേന്ദ്രൻ, ശ്രീക്കുട്ടൻ കാണി, അനന്ദ്, നിബുമോൻ,ആദർശ്, ആദിത്ത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.