കൊല്ലം: കോർപ്പറേഷൻ പട്ടത്താനം ഡിവിഷനില പോളയത്തോട് വാട്ടർ ടാങ്ക്, കുഴൽകിണർ, പമ്പ് സെറ്റ് എന്നിവയുടെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ എസ് ജയൻ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്. ഗീതാകുമാരി, ശ്രീമതി എസ്. സവിതാദേവി, ഡിവിഷൻ കൗൺസിലർ നിസാമുദ്ദീൻ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 15,000 ലിറ്റർ കപ്പാസിറ്റിയാണ് ടാങ്കിനുള്ളത്. പോളയത്തോട് ശ്മശാനം, പോളയത്തോട് ഹെൽത്ത് സെന്റർ, ശാന്തി നഗർ എന്നിവിടങ്ങളിലേക്കുള്ള ജലത്തിന്റെ ഉപയോഗം ഇതിനാൽ എളുപ്പമാകും.