കൊല്ലം: എസ്.ഉല്ലാസിനെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റായും ആർ.ധനോജ് കുമാറിനെ ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി.അനിൽകുമാർ (ട്രഷറർ), ബിനു കോട്ടാത്തല, എം.സതീഷ് കുമാർ, ബി.ലുബിന, എ.സൈജു അലി, ആർ.രാജേഷ് കുമാർ (വൈസ് പ്രസിഡന്റ്), എം.മനോജ്, എം.ആർ.ദിലീപ്, ഷാരോൺ അച്ചൻകുഞ്ഞ്, പൗളിൻ ജോർജ്, വിമൽകല്ലട, വി.ഉല്ലാസ്, വി.ആർ.അരുൺകുമാർ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നിലവിലെ പ്രസിഡന്റ് സംസ്ഥാന വൈസ് പ്രസിഡന്റായതിനൊപ്പം സെക്രട്ടറി സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തതോടെയാണ് ജില്ലാ നേതൃത്വം പുനഃസംഘടിപ്പിച്ചത്.
ജില്ലാ പ്രവർത്തക സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.അനിൽ ബാബു അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ, ജനറൽ സെക്രട്ടറി എ.പി.സുനിൽ, സംസ്ഥാന ഭാരവാഹികളായ വി.പി.ബോബിൻ, ജി.എസ്.ഉമാശങ്കർ, ബി.പ്രദീപ്കുമാർ, ജെ.ശുഭ, സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, സി.ഷാജി, എസ്.ഉല്ലാസ്, ബി.അനിൽകുമാർ, ടി.ഹരീഷ്, എൻ.ബാബു, ബി.ടി.ശ്രീജിത്ത്, എൽ.ജയകുമാർ, എ.ഷാനവാസ്, ഫിറോസ് വാളത്തുംഗൽ, പി.കെ.ലാലു തുടങ്ങിയവർ സംസാരിച്ചു.