
കൊല്ലം: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഉത്തരവുകളിൽ തുടർച്ചയായി മുൻകാല പ്രാബല്യം നിഷേധിക്കുന്നതിനെതിരെയായിരുന്നു സമരം. കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഉല്ലാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.അനിൽബാബു, ജെ.ശുഭ, സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, ജില്ലാ സെക്രട്ടറി ആർ.ധനോജ് കുമാർ, ടി.ഹരീഷ്, എൻ.ബാബു, എച്ച്.നിസാം, ഫിറോസ് വാളത്തുംഗൽ, ആർ.രഞ്ചു, എ.സൈജു അലി, എം.മനോജ്, എം.ആർ.ദിലീപ്, ജെ.രാജേഷ് കുമാർ, ഷാരോൺ അച്ചൻ കുഞ്ഞ്, പൗളിൻ ജോർജ്, വി.ഉല്ലാസ് എന്നിവർ സംസാരിച്ചു.