bharna-

കൊല്ലം: ഭാഷാപിറവി മുതൽ മലയാള സാഹിത്യത്തിന്റെ നാൾവഴികളിലേക്ക് ഗഹനമായ ചർച്ചകളുമായി ഭാഷാ വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. ഉദ്യോഗസ്ഥ ഭാഷയ്ക്ക് മലയാളത്തിന്റെ പൂർണത നൽകുന്നതിനായി സംസ്ഥാന സർക്കാർ മലയാള ദിനമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് നിർവഹിച്ചു.

ഭാഷാദ്ധ്യാപകനും എഴുത്തുകാരനും ചലച്ചിത്ര ഗാനനിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് ഗാന ശകലങ്ങളിലൂടെയും ഭാഷയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള അറിവ് പങ്കിട്ടും മുഖ്യപ്രഭാഷകനായി. തുടർന്ന് മലയാള ഭാഷ പ്രശ്‌നോത്തരിയും നയിച്ചു. മത്സരവിജയികൾക്ക് മൂല്യവത്തായ സാഹിത്യകൃതികൾ സമ്മാനിച്ചു.
ഡെപ്യൂട്ടി കളക്ടർ ആർ രാകേഷ് കുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ ബീന റാണി മലയാളഭാഷ പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി കളക്ടർ എഫ്.റോയ്കുമാർ, എച്ച്. എസ്.റാം ബിനോയ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.