ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാരയുടെ 17-ാമത് സംസ്ഥാ തല പ്രൊഫഷനൽ നാടക മത്സരം ഇന്ന് തുടങ്ങി 9ന് സമാപിക്കും. അറിയപ്പെടുന്ന നാടകസംഘങ്ങൾ പങ്കെടുക്കും. മികവുറ്റ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ, വിദ്യാലയ പുരസ്‌കാരങ്ങൾ, മികച്ച ഗ്രാമപഞ്ചായത്തിന് ആർ.സുഗതൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി എന്നിവ സമ്മാനിക്കും.
കൊടിമൂട്ടിൽ പ്രശോഭൻ സ്‌മാരക സംസ്കാര ഹാളിൽ നടക്കുന്ന മത്സരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് വേദവ്യാസ കലാകേന്ദ്രത്തിന്റെ നാടകം അഴക് അരങ്ങേറും. 3ന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ്സ് 84, 4ന് വടകര വരദയുടെ ഇരുട്ടിന്റെ ആത്മാവ്, 5ന് ആറ്റിങ്ങൽ ശ്രീധന്യയുടെ ആനന്ദഭൈരവി, 6ന് ഗാന്ധാരയുടെ മഗദ, 7ന് തിരുവനന്തപുരം സൗപർണികയുടെ താഴ്‌വാരം, 8ന് കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്കണ്, 9ന് പത്തനാപുരം ഗാന്ധിഭവന്റെ ഗാന്ധി എന്നിവ അരങ്ങേറും.