കൊല്ലം: റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി ആരംഭിച്ച ലൈബ്രറി കൊല്ലം റെയിൽവേ സ്റ്റേഷൻ മാനേജർ പി.കെ.ജ്യോതി കുമാർ, ആദ്യത്തെ പുസ്തകം റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് അംഗവും കൊല്ലം റെയിൽവേ സൊസൈറ്റി പ്രസിഡന്റുമായ ഗിരീഷ് വിജയന് നൽകി ഉദ്ഘാടനം ചെയ്തു. എം.ടി.സജി അദ്ധ്യക്ഷനായി. റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ആർ.രാജേഷ്, ജയകൃഷ്ണൻ, ജോൺ ബിജു, പ്രസിമോൾ, പ്രീന, അരുൺ ലാൽ എന്നിവർ പങ്കെടുത്തു.