photo
കരുനാഗപ്പള്ളി നഗരസഭ ചെമ്പകശ്ശേരിക്കടവ് 20-ം ഡിവിഷനിൽ നിർമ്മിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: നഗരസഭ ചെമ്പകശ്ശേരിക്കടവ് 20-ം ഡിവിഷനിൽ നിർമ്മിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് അദ്ധ്യക്ഷനായി. മുൻസിപ്പൽ എൻജിനീയർ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദുലേഖ, മഹേഷ് ജയരാജ്, ഡോ.പി.മീന, എം.ശോഭന, റെജിഫോട്ടോപാർക്ക്, നഗരസഭാ സെക്രട്ടറി സന്ദീപ്കുമാർ, നഗരസഭാ മുൻ ചെയർമാൻ കോട്ടയിൽ രാജു, സാമൂഹ്യ ക്ഷേമബോർഡ് മുൻ ചെയർപേഴ്സൺ സൂസൻകോടി കൗൺസിലർമാരായ ബിന്ദുഅനിൽ, സീമാസഹജൻ, എൽ.ശ്രീലത, ജെ.പി.പ്രസന്നകുമാർ, രമ്യാസുനിൽ, സുനിമോൾ, നീലു.എസ്.രവി, അക്ഷിത എസ്.ആനന്ദ്, സുഷ അലക്സ്, എസ്.വിജയലക്ഷ്മി, ആ‌ർ.സിന്ധു, കെ.പുഷ്പാംഗദൻ, മുഹമ്മദ് മുസ്തഫ, വത്സല എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷെഹ്ന നസീം സ്വാഗതവും സി.ഡി.പി.ഒ സഫിയ നന്ദിയും പറഞ്ഞു. പാലത്രശ്ശേരിൽ ബിന്ദു അനിൽ സൗജന്യമായി നൽകി. 3 സെന്റ് ഭൂമിയിൽ 28 ലക്ഷം രൂപാ ചെലവഴിച്ചാണ് നഗരസഭ ഹൈടെക് അങ്കണവാടി നിർമ്മിച്ചത്.