co
വെറുതെ വിട്ടു

കൊല്ലം: വ്യാജ എൻ.ഒ.സി ചമച്ചെന്ന കേസിൽ എസ്.ഐയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വി.നയന വെറുതെവിട്ടു. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ജേക്കബ് സൈമണിനെയാണ് വെറുതെവിട്ടത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡെപ്യൂട്ടേഷനിൽ അഷ്ടമുടി സീ പ്ലെയിൻ പദ്ധതിയുടെ സുരക്ഷാ ജോലിയിലായിരുന്നു ജേക്കബ് സൈമൺ. പാസ്പോർട്ട് ലഭിക്കാൻ ഓഫീസ് കമ്പ്യൂട്ടറിൽ വ്യാജ എൻ.ഒ.സി തയ്യാറാക്കി, വാട്ടർ ഡാം സെക്യൂരിറ്റി ഓഫീസറുടെ വ്യാജ ഒപ്പിട്ട് പാസ്പോർട്ട് ഓഫീസർക്ക് അയച്ചെന്നാരുന്നു കേസ്. കുറ്റങ്ങൾ തെളിയിക്കാൻ സാക്ഷികളോ രേഖകളോ ഇല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിടുകയായിരുന്നു. അഭിഭാഷകരായ അഡ്വ. നീരാവിൽ എസ്.അനിൽകുമാർ, ബി.അഖിൽ, കിരൺ രാജ്, അംബികാദത്ത് എന്നിവർ ഹാജരായി.