കൊല്ലം: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെയും സർദാർ പട്ടേലിന്റെയും ഉമ്മൻ ചാണ്ടിയുടെയും ജന്മദിനത്തിന്റെയും ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിസംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജഹാംഗിർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് ഭാരവാഹികളായ എം. സുജയ്, ബി. രാമാനുജൻ, ഡോ. പെട്രീഷ്യ ജോൺ, ഷാജി ഷാഹുൽ, വീരേന്ദ്രകുമാർ, അഷറഫ് വടക്കേവിള, ബിജു പുളിയത്ത് മുക്ക്, പോളയിൽ രവി, ജയൻ പുത്തൻനട, അൻവർഷാ, ഷാജഹാൻ, ഹബീബുള്ള തുടങ്ങിയവർ സംസാരിച്ചു.