കൊല്ലം: നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ 9ന് ആലപ്പുഴ വള്ളികുന്നത്ത് നായർ നേതൃസംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മുന്നാക്ക വിരുദ്ധ നിലപാടിനെതിരെയും എൻ.എസ്.എസിന്റെ സമുദായ വിരുദ്ധ നിലപാടിനെതിരെയുമാണ് വിവിധ നായർ സംഘടനകൾ ഒന്നിക്കുന്നത്. രാവിലെ 10ന് വള്ളികുന്നം വിദ്യാധിരാജപുരത്ത് നടക്കുന്ന നായർ നേതൃ സംഗമത്തിൽ സമുദായത്തിന്റെ പുനർ നിർമ്മാണ പോരാട്ടത്തിന് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ പി.ചന്ദ്രശേഖരൻ നായർ, കൺവീനർമാരായ താരാനാഥ്, ശ്യാം നാഥ് എന്നിവർ പങ്കെടുത്തു.