കൊല്ലം: ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിത 11,111 രൂപയും ഫലകവും അടങ്ങുന്ന പ്രൊഫ. പി. മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരത്തിന് 2020-2025 കാലയളവിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഏത് വിഭാഗത്തിലെയും പുസ്തകങ്ങൾ പരിഗണിക്കും. രണ്ട് പകർപ്പുകൾ ചെയർമാൻ, ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്, വേളമാനൂർ പി.ഒ, പാരിപ്പള്ളി, കൊല്ലം-691574 എന്ന വിലാസത്തിൽ ഡിസംബർ 31 ന് മുമ്പ് ലഭിക്കണം. ഫോൺ: 8547312010