
കൊല്ലം: മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണയാൾ മരിച്ചു. പരവൂർ മ്ലാവിള പണവിള ആമിനാ മൻസിലിൽ മുഹമ്മദാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ മയ്യനാട് മുക്കം ഓശാനാ നഗറിലുള്ള ഒരു വീട്ടിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനിടയിൽ മരത്തിൽ നിന്ന് പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പാമ്പുകളെ പിടികുടുന്നതിൽ വൈദഗ്ദ്ധ്യമുള്ളയാളായിരുന്നു. ഇരവിപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.