കൊല്ലം: തിരുമുല്ലവാരം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തങ്കശേരി ഫോർട്ട് പാർക്ക് നവീകരണത്തിനുമായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി. തങ്കശേരി തിരുമുല്ലവാരം കോസ്റ്റൽ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

നവകേരള സദസിൽ പരിഗണിച്ച വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുകയെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.