കൊല്ലം: 15 കോടി ചെലവിൽ കൊല്ലം ഡെവലപ്പ്മെന്റ് അതോറിറ്റി നിർമ്മിച്ച് കോർപ്പറേഷന് കൈമാറിയ ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന വർക്ക് നിയർ ഹോമിന്റെ ഉദ്ഘാടനം പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പ്രണവ് താമരക്കുളം കൊല്ലം കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകി.
കെട്ടിടത്തിൽ വർക്ക് നിയർ ഹോമിനുള്ള യാതൊരു സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങളെ കബിളിപ്പിക്കാനാണ് തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തുന്നതെന്നും നിവേദനത്തിൽ പറയുന്നു. ബി.ജെ.പി കിളികൊല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടയ്ക്കൽ, താമരക്കുളം ഡിവിഷൻ കൺവീനർ ശിവപ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.