a
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവം 2025 കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപസമിതി ജില്ലാ പ്രസിഡന്റ് എസ് .ദേവരാജൻ നി‌ർവഹിക്കുന്നു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസ‌ർ സമീപം

ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റിന്റെ വ്യാപാരോത്സവം 2025 സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഓയൂർ ചൈതന്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് എസ്. സാദിക്കിന്റെ അദ്ദ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും കൊല്ലം ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം വെളിയനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ നിർവഹിച്ചു. ഒന്നാം സമ്മാനമായ അമ്പതിനായിരത്തിഒന്നു രൂപ ചുങ്കത്തറ, ഓയൂർ സ്വദേശിനി ബിസ്മില്ല മൻസിൽ സനുജക്കാണ് ലഭിച്ചത്. ചികിത്സാസഹായ വിതരണത്തിന് ഉദ്ഘാടനം പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മായ നിർവഹിച്ചു. ഭക്ഷ്യധാന്യ വിതരണം പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശശികലയും, വിദ്യാഭ്യാസ അവാർഡ് വിതരണം ചടയമംഗലം മണ്ഡലം ജനറൽ സെക്രട്ടറി വി. മനോജും നിർവഹിച്ചു. പുനലൂർ മണ്ഡലം പ്രസിഡന്റ് പ്രസാദ്, മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് പാലവിള, ഡി. രമേശൻ, തുളസീധരൻ നായർ, എസ്. സുന്ദരേശൻ, യു.സുധീർ, ജലാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.