photo

കരുനാഗപ്പള്ളി: ഡ്രൈ ഡേ ദിനമായ ഇന്നലെ അനധികൃതമായി മദ്യവില്പന നടത്തിയ ഒരാളെ കരുനാഗപ്പള്ളി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുലശേഖരപുരം നീലികുളം മുറിയിൽ ഷംന മൻസിലിൽ ഷാനി (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന 48 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കുലശേഖരപുരം നീലിമ ജംഗ്ഷനിലെ ഈഗിൾ ഓട്ടോ ഗാരേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുൻവശത്ത് വെച്ചാണ് മദ്യം വിൽക്കാൻ ശ്രമിച്ചത്.കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗ്രേഡ് ഇൻസ്പെക്ടർമാരായ ഡി.എസ്.മനോജ് കുമാർ, ജി.രഘു, ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എബിമോൻ, ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഡ്രൈവർ മനാഫ്, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ അഭിലാഷ്, സി.ഇ.ഒമാരായ കിഷോർ, അജയഘോഷ്, ഗോഡ് വിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജിജി.എസ്.പിള്ള എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.