
കൊല്ലം: കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് വടക്കേവിള ഡിവിഷനിൽ ആഹ്ലാദ പ്രകടനം നടത്തി. സമാപന യോഗത്തിൽ ചന്ദ്രപാലൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ ബൈജു എസ്.പട്ടത്താനം, എൻ.നളിനാക്ഷൻ, പി.സോമനാഥൻ പിള്ള, രാജു ചന്ദ്രൻ, സുകു മണി പ്രസാദ്, സജി മാടൻനട എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അശോകൻ, ബിന്നി മേരി വിത്സൺ, ലത, അനീഷ്, ബിനീഷ്, ഹസീന സഹാഹുദ്ദീൻ, നിസാർ, അൻസർ, രാമദാസ് തുടങ്ങിയവർ നേതൃത്വം നൽകി.