
പുനലൂർ: മുസ്ലിം ലീഗ് കിഴക്കൻ മേഖലയിലെ ആദ്യകാല നേതാവ് ചെമ്മന്തൂർ കൊച്ചുവിള വീട്ടിൽ കെ.എ.കലാം (79) നിര്യാതനായി. കബറടക്കം ഇന്ന് പുനലൂർ ആലഞ്ചേരി ജമാഅത്ത് കബർസ്ഥാനിൽ. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും പുനലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: സഫിയ ബീവി. മക്കൾ: ഷാജഹാൻ (ഷാജി ഹോട്ടൽ, പുനലൂർ), ഷെമി, ഷാനിദ, ഷംഷ, സജി. മരുമക്കൾ: മുത്തുബീവി, മീരാൻ, താജുദ്ദീൻ, നജീബ് (അബുദാബി), പരേതനായ അബൂതാഹ.