photo

കരുനാഗപ്പള്ളി: കാസ് സംഘടിപ്പിച്ച നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി.ഒലീന ഉദ്ഘാടനം ചെയ്തു. സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്‌കാരം ഡോ.വള്ളിക്കാവ് മോഹൻദാസിന് പ്രൊഫ എ.ജി.ഒലീന സമ്മാനിച്ചു. കാസ് പ്രസിഡന്റ് ആർ.രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹന നസീം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, കാസ് സെക്രട്ടറി സജീവ് മാമ്പറ, വൈസ് പ്രസിഡന്റുമാരായ നജീബ് മണ്ണേൽ, കല്ലേലിഭാഗം ബാബു, ട്രഷറർ അരവിന്ദ് കുമാർ, സന്തോഷ് ഓണവിള, ബാനർജി, ബി.ലാൽ, അഡ്വ. ഷംസുദ്ദീൻ, വടക്കുംതല ശ്രീകുമാർ, ഷീല, അനിയൻ പനയ്ക്കൽ എന്നിവർ സംസാരിച്ചു.