rail

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ദക്ഷിണ റയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം ടി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് ആർ.ചന്ദ്രമോഹൻ അദ്ധ്യക്ഷനായി. രക്ഷാധികാരി എൻ.ബി.രാജഗോപാൽ, സി.പദ്മകുമാർ, വി.അനിൽകുമാർ, റജി ഇടമൺ, ആർ.ഗോപാലകൃഷ്ണൻ, അഡ്വ. എൻ.ശിവകുമാർ, ഹരീഷ് തെക്കടം, രമേശ് അവണൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.ബി.രാജഗോപാൽ (രക്ഷാധികാരി), എൻ.ചന്ദ്രമോഹൻ (പ്രസിഡന്റ്), ഹരീഷ് തെക്കടം, സി.പദ്മകുമാർ (വൈസ് പ്രസി‌ഡന്റ്), വി.അനിൽകുമാർ (സെക്രട്ടറി), റജി ഇടമൺ, പി.ബിനി ( ജോ. സെക്രട്ടറി) രമേശ് അവണൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.