
കൊട്ടാരക്കര: കൊട്ടാരക്കര ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജൂവലറിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഥാർ 8526 നമ്പർ കൂപ്പണിന്. നീലേശ്വരം സ്വദേശിയായ രാജി ജയസേനനാണ് സമ്മാനാർഹ. രണ്ടാം സമ്മാനമായ ടി.വി.എസ് ജൂപിറ്റർ 434 ാം നമ്പർ കൂപ്പണിന് ലഭിച്ചു. കിഴക്കേത്തെരുവ് സ്വദേശി അമ്മു ബാബുവാണ് സമ്മാനാർഹ. മൂന്നാം സമ്മാനമായ എൽ.ഇ.ഡി ടി.വി പത്തുപേർക്കാണ്. 3368, 262, 1259, 8419, 12551, 714, 8514, 13302, 10944, 11388 എന്നിവയാണ് കൂപ്പൺ നമ്പറുകൾ. നാലം സമ്മാനം ഇൻഡക്ഷൻ കുക്കർ പതിനഞ്ച് പേർക്ക്. 867, 982, 8545, 3282, 3955, 8523, 1045, 1553, 4044, 394, 11803, 9392,9372, 11075, 4393 എന്നിങ്ങനെയാണ് നമ്പറുകൾ. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ജൂവലറിയിൽ നടന്ന നറുക്കെടുപ്പ് കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ. ഉണ്ണിക്കൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ആദ്യ നറുക്കെടുപ്പും അദ്ദേഹം നിർവഹിച്ചു. വ്യാപാരി വ്യവസായി അസോസിയേഷൻ ഭാരവാഹികളായ സി.എസ്.മോഹൻദാസ്, ദുർഗ ഗോപാലകൃഷ്ണൻ, റെജി നിസ, കെ.കെ.അലക്സാണ്ടർ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഫിലിപ്പ്, റജിമോൻ വർഗീസ്, കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജൂവലറി ഉടമ ഭാഗ്യ സുനിൽ നന്ദി പറഞ്ഞു.