
കൊല്ലം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരളീയം പുരസ്കാരം വിദ്യാഭ്യാസ വിചക്ഷണനും
കോളമിസ്റ്റുമായ ഡോ. ബ്രൂണോ ഡോമിനിക് നസ്രത്തിന് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ ഐ.ബി.സതീഷ്, സി.കെ.ഹരീന്ദ്രൻ, മുൻ എം.എൽ.എ അഡ്വ. ശരത്ത്ചന്ദ്ര പ്രസാദ്, പൂവച്ചൽ സുധീർ
എന്നിവർ സംസാരിച്ചു.