എഴുകോൺ :സംസ്കൃതാദ്ധ്യാപക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ.സുരേന്ദ്രൻ കടയ്ക്കോടിനെ സംസ്കൃത സോദര സംഘം ആദരിച്ചു. സമ്മേളനം ഡോ.ജി. സഹദേവൻ ഉദ്ഘാടനം ചെയ്തു. വി.വിജയൻ പട്ടാമ്പി അദ്ധ്യക്ഷനായി. സംസ്കൃത അദ്ധ്യാപക സംഘടനയുടെ മുൻ പ്രസിഡന്റ് ആർ.മുരളീധരൻ,ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറി എസ്.ചിത്തരഞ്ജൻ,ഏറ്റവും നല്ല സംസ്കൃത പ്രചാരകനുള്ള ശിക്ഷാഭൂഷൻ അവാർഡ് ലഭിച്ച വി.കെ.ശ്രീകുമാർ, സംസ്കൃത പണ്ഡിതൻ എൻ. ശിവരാമപിള്ള എന്നിവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പി.വിജയൻ മട്ടന്നൂർ, അംബിക , ടി.പി.കൃഷ്ണൻനായർ , ഡോ.ഇ.എൻ. ഉണ്ണിക്കൃഷ്ണൻ, ആർ.രാധാകൃഷ്ണൻ, എസ്.മണിലാൽപിള്ള, എൻ.വിജയൻ, ഗോപകുമാർ, വിജയൻ കാലടി, ജയമോഹനകുരുക്കൾ, സുധാകരൻ എന്നിവർ സംസാരിച്ചു.