ccc
കോട്ടുക്കൽ-വയല-കുറ്റിക്കാട്-പോതിയാരുവിള-ചരിപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു.

കടയ്ക്കൽ: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. 16 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോട്ടുക്കൽ-വയല-കുറ്റിക്കാട്-പോതിയാരുവിള-ചരിപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് മണ്ഡലത്തിലെ മുഴുവൻ പി.ഡബ്ല്യു.ഡി റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അദ്ധ്യക്ഷനായി. വാർഡ് വികസന സമിതി കൺവീനർ അഡ്വ.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സാം.കെ.ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.നൗഷാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബൈജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബി.എസ്.ബീന, ഗ്രാമപഞ്ചായത്ത് അംഗം അഭിജിത്ത് അശോകൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.എസ്.നിധീഷ്, സി.പി.എം. തുടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. മുരളീധരൻ പിള്ള, സി.പി.ഐ തുടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. നവധാര ഗ്രന്ഥശാല പ്രസിഡന്റ് കെ. കുഞ്ഞുമോൻ നന്ദി പറഞ്ഞു.