കൊല്ലം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് നിയന്ത്രണം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകേണ്ട വാഹനങ്ങളും ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകണ്ട വാഹനങ്ങളും പൂർണമായും ബൈപ്പാസ് വഴി പോകേണ്ടതാണ്. തിരുവനന്തപുരത്ത് നിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങൾ എസ്.എൻ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് റെയിൽവേ ഓവർ ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് വഴി ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലം വഴി ആൽത്തറമൂട് ബൈപ്പാസിൽ എത്തേണ്ടതും ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങൾ ആൽത്തറമൂട് നിന്ന് തിരിഞ്ഞ് വെള്ളയിട്ടമ്പലം വാടി ബീച്ച് റോഡ്, കൊച്ച് പിലാംമൂട് ആർ.ഒ.ബി, എസ്.എൻ കോളേജ് വഴി പോകേണ്ടതുമാണ്.
അഞ്ചാലുംമൂട്ടിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾ കടവൂർ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ്, കുരീപ്പുഴപാലം, ആൽത്തറമൂട് വഴി ദേശീയപാതയിലെത്തി വെള്ളയട്ടയമ്പലം, വാടി ബീച്ച് റോഡ് വഴി നഗരത്തിലെത്തണം. നഗരത്തിൽ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈസ്കൂൾ ജംഗ്ഷൻ വെള്ളയിട്ടമ്പലം, ആൽത്തറമൂട് ബൈപ്പാസിലെത്തി വലത് തിരിഞ്ഞ് കുരീപ്പുഴ പാലം കടവൂർ വഴി അഞ്ചാലുംമൂട്ടിലേക്ക് പോകണം.

പാർക്കിംഗ് അനുവദിക്കില്ല
നിയന്ത്രണ സമയത്ത് ആശ്രമം, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ, ചെമ്മാംമുക്ക് റോഡിലും താലൂക്ക്, ഹൈസ്കൂൾ ജംഗ്ഷൻ, തേവള്ളി, കടവൂർ വരെയുള്ള റോഡിലും ഗതാഗതമോ പാർക്കിംഗോ അനുവദിക്കുന്നതല്ല. റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവർ കൊല്ലം-ചെങ്കോട്ട റോഡിലെ രണ്ടാം ടെർമിനൽ ഉപയോഗിക്കണം.


സ്കൂളുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
 ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ
 എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻ‌ഡറി സ്കൂൾ
 എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ
 ടി.കെ.ഡി.എം.ജി എച്ച്.എസ്.എസ്
 സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്
 വിമല ഹൃദയ എച്ച്.എസ്.എസ്
 വിമലഹൃദയ എൽ.പി
 പട്ടത്താനം എസ്.എൻ.ഡി.പി യു.പി.എസ്
 കൊല്ലം ബോയ്സ് ജി.എച്ച്.എസ്.എസ്
 കൊല്ലം ഗേൾസ് എച്ച്.എസ്
 വെസ്റ്റ് കൊല്ലം ജി.എച്ച്.എസ്.എസ്
 വള്ളിക്കീഴ് ജി.എച്ച്.എസ്.എസ്
 മൗണ്ട് കാർമ്മൽ ഇംഗ്ലീഷ് മീഡിയം ഐ.സി.എസ്
 ഇൻഫന്റ് ജീസസ് ഐ.സി.എസ്.സി
 സെന്റ് ജോസഫ് എച്ച്.എസ്.എസ്
 ട്രിനിറ്റി ലൈസിയം ഐ.സി.എസ്.ഇ
 സെന്റ് ജോസഫ് എൽ.പി.എസ്
 അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസ്
 അഞ്ചാലുംമൂട് എൽ.പി.എസ്
 നീരാവിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്
 കുരീപ്പുഴ യു.പി.എസ്
 നീരാവിൽ എൽ.പി.എസ്
 മലയാളിസഭ എൽ.പി.എസ്
 ഗവ. ടൗൺ യു.പി.എസ്
 കടവൂർ സെന്റ് ജോർജ് യു.പി.എസ്
 സെന്റ് ജോസഫ് കോൺവെന്റ് ഐ.സി.എസ്.ഇ ആൻഡ് സി.ബി.എസ്.ഇ