
പരവൂർ: ജോലി ചെയ്ത കൂലി ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ ചായക്കടയിൽ വച്ച് അടിയേറ്റ് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. പൂതക്കുളം പുത്തൻവിള വീട്ടിൽ വിജയനാണ് (61) മരിച്ചത്. പുത്തൻകുളം പ്ലാവിള വീട്ടിൽ രതീഷാണ് ഇന്നലെ രാവിലെ 11.30 ഓടെ പുത്തൻകുളത്ത് വച്ച് വിജയനെ ആക്രമിച്ചത്. അടിയേറ്റപ്പോൾ തന്നെ വിജയൻ കുഴഞ്ഞുവീണു. ഉടൻ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശശികല. മകൾ: വി.എസ്.വിജി.