award-

കൊല്ലം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷന്റെ ‘മികവ്’ 2025 വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. കൊമേഴ്സ്യൽ മാനേജരും സാന്ത്വനം പ്രസിഡന്റുമായ വി.ഷാജി അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്. കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് മെമ്പർമാരായ ജി.ബാബു, ബി.സുചീന്ദ്രൻ, അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, സജി.ഡി.ആനന്ദ്, പ്രൊഡക്ഷൻ മാനേജർ എ.ഗോപകുമാർ, ഫിനാൻസ് മാനേജർ രാജാശങ്കരപ്പിള്ള, സി.ഡി.സി സാന്ത്വനം എക്സിക്യുട്ടീവ് അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. എസ്.അജിത്ത് സ്വാഗതവും ബി.എൻ.സിബി നന്ദിയും പറഞ്ഞു.