ku
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശികേന്ദ്രം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശികേന്ദ്രം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി അദ്ധ്യക്ഷനായി. പോഗ്രാം ഡയറക്ടർ ആർ.രാജലക്ഷ്മി, ക്യാമ്പസ് യൂണിയൻ ചെയർപേഴ്സൺ എം.വിനു കൃഷ്ണൻ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അനന്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു. നവ്യ സുനീഷ്, ബി.ഗൗരി, കൃഷ്ണപ്രിയ, സുബി സജി, നജ്മി, ഷംനാദ്, മുഹ്മിന ഷെരീഫ്, അർച്ചന, ആനന്ദ്, അക്ഷഖ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സബ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സമ്മാനം അയ്യൻക്കോയിക്കൽ ജി.എച്ച്.എസ്.എസിലെ അയന അജീഷ്, എ.ആർ.മീനാക്ഷി ,രണ്ടാം സമ്മാനം വടക്കുംതല എസ്.വി.പി.എം.എച്ച്.എസിലെ മല്ലിക, ഹിദ, മൂന്നാം സമ്മാനം പന്മന എസ്.ബി.വി.എസ്.ജി.എച്ച്.എസിലെ അഫിദ്ഷ, കൃഷ്ണവേണി എന്നിവർ കരസ്ഥമാക്കി.
ഒന്നാം സമ്മാനം ഡോ.പത്മറാവു മെമ്മോറിയൽ 5000 രൂപ, രണ്ടാം സമ്മാനം എം. എൻ .ഗോപാലകൃഷ്ണൻ മെമ്മോറിയൽ 3000 രൂപ, മൂന്നാം സമ്മാനം ഡോ.കെ.പി.വിജയലക്ഷ്മി വക 2000 രൂപ എന്നിവയാണ് വിജയികൾക്ക് ലഭിച്ചത്. ജേർണലിസ്റ്റ് എ. ആമീനയായിരുന്നു ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച മത്സരത്തിന്റെ ക്വിസ് മാസ്റ്റർ.