ചവറ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നീണ്ടകര പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് വികസന സന്ദേശ ജാഥ നടത്തി. നീണ്ടകര പള്ളാക്കൽ ചീലാന്തി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വികസന സന്ദേശജാഥ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ.ലതീശൻ ജാഥാ ക്യാപ്ടനും എം. വേദവ്യാസൻ ജാഥ വൈസ് ക്യാപ്ടനും ആയിട്ടുള്ള വികസന സന്ദേശ ജാഥക്ക് നീണ്ടകരയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ, എൽ.ഡി.എഫ് വില്ലേജ് കമ്മിറ്റി കൺവീനർ എൽ. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയ് ആന്റണി ,സേതുലക്ഷ്മി, ബേബിരാജൻ,രജനി, അനിൽകുമാർ , ഷേർളി ഹെൻട്രി , ജഗദമ്മ ,ആർ. അഭിലാഷ്, രജിൻകുമാർ , അഗ്നിജൻ, ദേവദത്തൻ പിള്ള, സജീവ്,സുഭഗൻ , സുജേത, ശ്രീജു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ.ഷാജി പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്തു.