photo
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭക്തജന സമിതി കൺവെൻഷൻ സ്വാമി വേദാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നവംബർ 9ന് നടക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പൊതുഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭക്തജന സമിതി'യുടെ തിരഞ്ഞടുപ്പ് കൺവെൻഷൻ വലിയകുളങ്ങര അൽഹന ഓഡിറ്റോറിയത്തിൽ നടന്നു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദ പുരി യോഗം ഉദ്ഘാടനം ചെയ്തു. മുൻ ഭരണസമിതി സെകട്ടറി വി.സദാശിവൻ അദ്ധ്യക്ഷനായി. ആർ.മോഹനൻ, പാറയിൽ രാധാകൃഷ്ണൻ, ടി.സബിൻ, ആർ.സുശീലൻ, കളരിക്കൽ ജയപ്രകാശ്, വിമൽ ഡാനി, ഓംപ്രകാശ് എന്നിവർ സംസാരിച്ചു.