deepak

പുനലൂർ: ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ക്ഷേത്രഗിരിയിലായിരുന്നു അപകടം. കായംകുളം മുക്കോലയ്ക്കൽ ബാങ്ക് റോഡിൽ ദേവദീപത്തിൽ ഹരിദാസ് മല്ലന്റെയും ശ്രീകലയുടെയും മകൻ ദീപക് ഹരിയാണ് (19) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് പുനലൂരിലേക്ക് പാറയുത്പന്നങ്ങളുമായി വന്ന ട്രെയിലറിന്റെ ഇടയിലേക്ക് തെന്മല ഭാഗത്തേക്ക് പോയ ദീപകിന്റെ ഇരുചക്രവാഹനം ഇടിച്ച് മറിയുകയായിരുന്നു. ട്രെയിലറിന്റെ പിൻചക്രങ്ങൾ ദേഹത്തുകൂടി കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പനമ്പള്ളി യുറേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ: ദൈവീക്, ദിനക്ക്. തെന്മല പൊലീസ് കേസെടുത്തു.