എഴുകോൺ : എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 41-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ജയപ്രകാശ് നാരായണൻ ,അഡ്വ.രതീഷ് കിളിത്തട്ടിൽ, അഡ്വ. പി.സജീവ്ബാബു, കെ.കെ.അശോക് കുമാർ,പ്രസന്ന തമ്പി,ജോജിപണിക്കർ, രാജു വെട്ടിലിക്കോണം, ചെറിയാൻ കോശി, ടി.സി.ഉമ്മച്ചൻ,സൗരവ് എന്നിവർ സംസാരിച്ചു.