കൊ​ല്ലം: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖാ​ദി തു​ണി​ത്ത​ര​ങ്ങൾ​ക്ക് അ​ഞ്ച് വ​രെ സ്‌​പെ​ഷ്യൽ റി​ബേ​റ്റ് ല​ഭി​ക്കും. കോ​ട്ടൺ, സിൽ​ക്ക് വ​സ്​ത്ര​ങ്ങൾ​ക്ക് 30 ശ​ത​മാ​നം വ​രെ​യും പോ​ളി, വു​ള്ളൻ വ​സ്​ത്ര​ങ്ങൾ​ക്ക് 20 ശ​ത​മാ​നം വ​രെ​യു​മാ​ണ് റി​ബേ​റ്റ്. സർ​ക്കാർ, അർ​ദ്ധ സർ​ക്കാർ ജീ​വ​ന​ക്കാർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​മു​ണ്ട്. കൊ​ല്ലം കർ​ബ​ല ജം​ഗ്​ഷൻ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ (0474 2742587), കൊ​ട്ടാ​ര​ക്ക​ര പു​ല​മൺ ജം​ഗ്​ഷൻ (0474 2650631), ക​രു​നാ​ഗ​പ്പ​ള്ളി മുനി​സി​പ്പൽ കോം​പ്ല​ക്‌​സ് (9895101332) എ​ന്നി​വി​ട​ങ്ങ​ളിൽ നി​ന്ന് ല​ഭി​ക്കും.