കരുനാഗപ്പള്ളി : തഴവ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്
തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ നേതൃത്വത്തിലുള്ള പരുമല തീർഥാടന പദയാത്ര രാവിലെ വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ആരംഭിച്ചു. ഇടവക വികാരി ഫാ.ജോൺ സ്ലീബാ പദയാത്ര കൺവീനർ ജോബിൻ മാത്യുവിന് പതാക കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. തഴവ സെന്റ് തോമസ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പദയാത്ര കുറ്റിപ്പുറം,മണപ്പള്ളി, വള്ളികുന്നം, കറ്റാനം, മാവേലിക്കര,തട്ടാരമ്പലം, ചെന്നിത്തല, മാന്നാർ വഴി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിച്ചേരും.
ഇടവക വിശ്വാസികളും, നാനാജാതി മതസ്ഥരും മായ വിശ്വാസികൾ പദയാത്രയിൽ പങ്കെടുക്കും.
ഇടവക ട്രസ്റ്റി ജോബിൻ ബാബു,തഴവ ഇടവക സെക്രട്ടറി ജെയിസൺ തഴവ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,ആത്മീയ സംഘടന പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകും.