എഴുകോൺ : സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കായിക മേളയിൽ ബാഡ്മിന്റൺ സീനിയർ ഗേൾസ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കൊല്ലം ജില്ലാ ടീമംഗം പി.ആർ.ആദിത്രി ദുർഗയ്ക്ക് സി.പി.എം ഗുരുനാഥൻമുകൾ വാർഡ് കമ്മിറ്റി സ്വീകരണം നൽകി. ഏരിയ കമ്മിറ്റി അംഗം ജി.ത്യാഗരാജൻ മെമെന്റോ കൈമാറി. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി യു ) ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് പൊന്നാട അണിയിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.ഉദയകുമാർ, സി.ബാബുരാജൻ പിള്ള, ഹരിലാൽ,പി.വി.സുദർശനൻ, എസ്.സജു, ബ്രാഞ്ച് സെക്രട്ടറിമാരായ വേണുഗോപാൽ,സി. സുരേഷ്കുമാർ, വിജയധരൻ, ബി.ബിനു, രഘു, സി.പ്രകാശ്, ലതിക തുടങ്ങിയവർ പങ്കെടുത്തു.
കുഴിമതിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്രി ദുർഗ ഇടയ്ക്കിടം മാറാട്ടുവിള വീട്ടിൽ പ്രവീണിന്റെയും രഞ്ജിനിയുടെയും മകളാണ് . പ്രവീൺ പാലക്കാട് കൊടുവായൂർ എം.എം.എം.എസ്.ബി.എസിലെയും രഞ്ജിനി മലയാലപ്പുഴ എസ്.എൻ.ഡി.പി യു.പി.എസിലെയും അദ്ധ്യാപകരാണ്.