ചവറ : വലിയം മെമ്മോറിയൽ ബി.എഡ് കോളേജിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. വലിയം ട്രസ്റ്റ് മാനേജിംഗ് ഡയറക്ടറും പൊതു പ്രവർത്തകനുമായ ഐ.വി.സിനോജ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ.രമേശൻ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.രാധാകൃഷ്ണൻ, പി.ആർ.ഒ ഷാഹുൽ ഹമീദ്, അദ്ധ്യാപിക ബി.വജീല, പ്രോഗ്രാം കോർഡിനേറ്റർ ഹൃദ്യ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളോടുകൂടി ആഘോഷം അവസാനിച്ചു.