vbheem-
ബസ് തട്ടിയിട്ട ഉടനെസ്ഥലത്ത് നിന്ന് ബീം മാറ്റാൻ തൊഴിലാളികളുടെ ശ്രമം

കണ്ണനല്ലൂർ: വി​കസന പ്രവർത്തനങ്ങളുമായി​ ബന്ധപ്പെട്ട പൊളി​ച്ചു മാറ്റൽ നടക്കുന്ന കണ്ണനല്ലൂർ ജംഗ്ഷനി​ലൂടെ സ്കൂട്ടറി​ൽ പോവുകയായി​രുന്ന യുവതി​യും 11 വയസുള്ള മകളും സ്വകാര്യ ബസി​നടയി​ൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക്.

ഇന്നലെ രാവിലെ 9 ന് സ്കൂളി​ലേക്ക് പോകവേ ആയി​രുന്നു അപകടം. റോഡിൽ പൊളിച്ചിട്ടിരുന്ന ബീമിനും ബസിനും ഇടയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് വീണ ഇവർ പെട്ടന്നുതന്നെ എഴുന്നേറ്റ് മാറി​യതോടെയാണ് ദുരന്തമൊഴി​ഞ്ഞത്. സെന്റ് ജൂഡ് സ്കൂളിലേക്ക് രാവിലെ കൊട്ടിയം റോഡ് വഴി മുഖത്തലയ്ക്ക് പോയ കാറ്റാടിമുക്ക് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായി​ല്ലെന്ന് കണ്ടയുടൻ ബസ് ജീവനക്കാർ വണ്ടി​വി​ട്ടു പോവുകയും ചെയ്തു.

പൊളി​ക്കുന്ന ബീമുകൾ മാറ്റാതെ അവി​ടെത്തന്നെ ഇടുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപി​ക്കുന്നു. ഇരുചക്ര വാഹന യാത്രി​കർ ഭയന്നാണ് ഇതുവഴി​ സഞ്ചരി​ക്കുന്നത്. വേണ്ടത്ര പൊലീസ് രാവിലെയും വൈകിട്ടും ടൗണിൽ ഇല്ലെന്ന പരാതിയുമുണ്ട്. അധികൃതർ സ്ഥലം സന്ദർശിച്ച് മാർഗനിർദശങ്ങൾ നൽകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പണി​ ഇഴഞ്ഞ് നീങ്ങുന്നത് നേരത്തെ പരാതിക്ക് ഇടയാക്കി​യിരുന്നു. കാൽനട യാത്രയടക്കം ദുസ്സഹമാണ്. കണ്ണനല്ലൂർ മാർക്കറ്റിലും പരിസരത്തും ബസി​ൽ കയറാൻ എത്തുന്നവരും വലയുകയാണ്. വി​ഷയത്തി​ന് എത്രയും പെട്ടെന്ന് പരി​ഹാരം കാണണമെന്ന് നാട്ടുകാർ പറയുന്നു.