photo
ഐ .ആർ.ഇ .എൽ ചവറ സാമൂഹികാശുപത്രിയിൽ നിർമ്മിച്ച ശിശു സൗഹ‌ൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഐ.ആർ. ഇ.എൽ ജനറൽ മാനേജറും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇ.എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ സാമൂഹിക ആശുപത്രിയിൽ നിർമ്മിച്ച ശിശു സൗഹൃദ വിശ്രമകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഐ.ആർ. ഇ.എൽ ജനറൽ മാനേജറും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത് നിർവഹിച്ചു. കൂടാതെ രോഗികൾക്കുള്ള കട്ടിലുകൾ , ആശുപത്രിയിലും ലാബോറട്ടറിയിലും ആവശ്യമായ ഉപകരണങ്ങൾ എന്നിവയും ഐ.ആർ.ഇ. എൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ,പന്മന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫിയ സലാം, ജോസ് വിമൽരാജ് , പ്രസന്നൻ ഉണ്ണിത്താൻ , നിഷ സുനീഷ്, സുമയ്യ അഷ്‌റഫ് , സജി അനിൽ , ഷാജി എസ്.പള്ളിപ്പാടൻ , ജോയ് ആന്റണി , പ്രിയ ഷിനു , ആർ.ജിജി , സി.രതീഷ് , എ.സീനത് , ആർ.ഷീല , പ്രേംശങ്കർ , ഐ.ആർ.ഇ.എൽ ഡെപ്പൂട്ടി ജനറൽ മാനേജർ കെ.എസ്. ഭക്തദർശൻ, മാനേജർ അജികുമാർ , ഡോ. ശശി എന്നിവർ സംസാരിച്ചു.