ecomezhs-

കൊല്ലം: കൊല്ലം പ്രൊഫഷണൽ ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെഗാ കൊമേഴ്‌സ് ക്വിസ് മത്സരം 'ക്വിസത്തോൺ 2025" സമ്മാന വിതരണം കൊല്ലം പ്രസ് ക്ലബിൽ കൊല്ലം എ.സി.പി എ.പ്രദീപകുമാർ നിർവഹിച്ചു. 139 സ്‌കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നും അയത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ രണ്ടും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം നേടി. 30000, 20000, 10000 രൂപ വീതം ക്യാഷ് പ്രൈസും സ്കൂളുകൾക്ക് ട്രോഫിയും വിതരണം ചെയ്തു. കോളേജ് ഡയറക്ടർ ടി.മോഹനൻ അദ്ധ്യക്ഷനായി. എക്സി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. എം.എസ്.ഗായത്രി, ആക്ട് രക്ഷാധികാരി എം.ആസിഫ്, എസ്.എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ്, സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.