karshaka

കൊല്ലം: റബറിന്റെ താങ്ങുവില 200 രൂപയാക്കി ഉയർത്തിയ നടപടിയെ പിന്തുണച്ച് എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും നാളെ ആഹ്ളാദപ്രകടനം നടത്തുമെന്ന് കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു.കെ.മാത്യുവും സെക്രട്ടറി സി.ബാൾഡുവിനും അറിയിച്ചു. താങ്ങുവില നേരത്തെ കിലോയ്ക്ക് 150 രൂപയായിരുന്നു. പിന്നീടത് 180 രൂപയാക്കി. ഉത്പാദന ചെലവ് കൂടിയതോടെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 200 രൂപയാക്കിയത്. കർഷകരുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും ജില്ലാ ഭാരവാഹികൾ അറിയിച്ചു. മലയോര മേഖലയിലെ റബർ കർഷകർക്ക് ആശ്വാസകരമായ നടപടിയാണിതെന്നും അവർ പറഞ്ഞു.