ponkala
ചക്കുളത്തുകാവ് പൊങ്കാല

കൊല്ലം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 4ന് നടക്കും. രാവിലെ 9ന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ദീപം പകർന്ന് നടപ്പന്തലിലെ പണ്ടാര അടുപ്പിൽ അഗ്നി പ്രോജ്ജ്വലിപ്പിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവം ഭദ്രദീപം പ്രകാശിപ്പിക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷനാകും. വൈകിട്ട് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്തംഭം ഉയർത്തൽ 23ന് നടക്കും. പത്രസമ്മേളനത്തിൽ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.