കൊല്ലം: ജില്ലാ കേഡറ്റ് സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആശ്രാമം ഹോക്കി സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്ന സമാപന ചടങ്ങും സമ്മാനവിതരണവും ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്.ബിജു, വിഷ്ണു വിശ്വനാഥ്, പി.അശോകൻ, എ.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. ആർ.എസ്.എഫ്.ഐ ഇന്ത്യൻ ടീം പരിശീലകൻ എസ്.ബിജു, ടെക്നിക്കൽ ഒഫീഷ്യൽ വിഷ്ണു വിശ്വനാഥ്, ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ശ്രേയ ബാലഗോപാൽ, ആർ.എസ്.അദ്വൈത് രാജ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.