jcb

കൊല്ലം: നിർമ്മാണ മേഖലയിലെ ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ തുടങ്ങിയ വാഹനങ്ങളുടെ വാടക 10 മുതൽ 20 ശതമാനം വരെ വ‌ർദ്ധിക്കുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ ചാത്തന്നൂർ മേഖലാ ഭാരവാഹികൾ. വാഹന-ഇന്ധന വിലയും അനുബന്ധ സംവിധാനങ്ങളുടെ നിരക്ക് വർദ്ധനവും പത്ത് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. 6ന് ചാത്തന്നൂർ മേഖലയിൽ ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ വാഹനങ്ങൾ പണിമുടക്കും റാലിയും നടത്തും. ബോധവത്കരണ റാലി ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് ഉദയൻ, സെക്രട്ടറി കണ്ണൻ വടക്കതിൽ, ട്രഷറർ സുധീഷ്, അൻസർ കല്ലേത്ത്, മുജീബ് ആണ്ടവ, ജി.ജയൻ എന്നിവർ പങ്കെടുത്തു.