kara

കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നവം സാംസ്കാരിക ഉത്സവത്തിന്റെ രണ്ടാം ദിനത്തിൽ അരങ്ങേറിയ തഞ്ചാവൂരിൽ നിന്നുള്ള കരകാട്ടം കാണികൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. മീയണ്ണൂർ രാഗം ക്ലബ് ഗ്രൗണ്ടിലായിരുന്നു ആഘോഷം. കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമീപ പ്രദേശത്തെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾക്ക് ശേഷം ഇന്ത്യൻ നേവിയിലെ കമാൻഡറും ബ്രഹ്മോസ് പ്രോജക്ടിലെ പങ്കാളിയും ഇപ്പോൾ അസാപ്പ് ഡയറക്ടറുമായ മയ്യന്നൂർ സ്വദേശി വിനോദ് ശങ്കറെയും മറ്റ് പ്രധാന വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. സുരേഷ് സിദ്ധാർത്ഥ നവം സാംസ്കാരിക ഉത്സവത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു.

രാധാകൃഷ്ണൻ പിള്ള അദ്ധ്യക്ഷനായി. രാഗം സെക്രട്ടറി ബാബുരാജ് സ്വാഗതവും കലാഗ്രാമം ട്രഷറർ പ്രകാശ് വിലങ്ങറ നന്ദിയും പറഞ്ഞു. അടുത്ത ദിവസം പുലീല ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ഗാന്ധിഭവൻ തിയേറ്ററിന്റെ
ഗാന്ധി നാടകം അരങ്ങേറും.