
കൊല്ലം: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് കൊല്ലം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് പദയാത്ര ആരംഭിക്കും. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് നയിക്കും. ചിന്നക്കട ബസ്ബേയിൽ നടക്കുന്ന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജഹാൻ കാഞ്ഞിരംവിള അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ഷാജഹാൻ കാഞ്ഞിരംവിള, കയ്യാലത്തറ ഹരിദാസ്, അയത്തിൽ നിസാം, ബിനി അനിൽ എന്നിവർ പങ്കെടുത്തു.