
കൊല്ലം: കൊല്ലം കാലാഗ്രാമത്തിന്റെ നേതൃത്വത്തിലുള്ള 'കൊല്ലം നാടകോത്സവം' 5ന് തുടങ്ങും. പബ്ളിക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ 18 വരെയുള്ള ദിവസങ്ങളിലായി 12 നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 6ന് അഭിമുഖം, സംവാദം, ചർച്ച, നാടക ഗാനാലാപനം എന്നിവ നടത്തും. 6.50ന് നാടകത്തിന് തിരശീല ഉയരും. 5ന് വൈകിട്ട് 6ന് മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബ്രഷ്നേവ് അദ്ധ്യക്ഷനാകും. മേയർ ഹണി ബഞ്ചമിൻ മുഖ്യാതിഥിയാകും. കലാഗ്രാമം പുരസ്കാരം ബേബിക്കുട്ടൻ തൂലികയ്ക്ക് സി.ആർ.മഹേഷ് എം.എൽ.എ സമർപ്പിക്കും. 15ന് രാവിലെ 9.30ന് മെഡിക്കൽ ക്യാമ്പ്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ബ്രഷ്നേവ്, ജന.സെക്രട്ടറി പത്മാലയം ബാബു, സി.ജി.അയ്യപ്പൻ എന്നിവർ പങ്കെടുത്തു.