ചവറ: ചവറ ബി.ജെ.എം കോളേജിന് റാങ്കുകളുടെ തിളക്കം. കേരള സർവകലാശാലയുടെ എം.എസ്‌സി സുവോളജി ബയോസിസ്റ്റമാറ്റിക് ബയോഡൈവേഴ്സിറ്റി കോഴ്സിൽ അഞ്ച് റാങ്കുകളാണ് ലഭിച്ചത്. 94.5 ശതമാനം മാർക്ക് നേടിയ പി.ആർ.രാധികയ്ക്കാണ് ഒന്നാം റാങ്ക്. ഫാത്തിമ വാഹിദ് (92.56%), വി.എസ്.അഞ്ജന (90.7%), ആയിഷ ഷെറിൻ (90.43%), ആർ.രോഹിത് (89.8%) എന്നിവർ മീന്നും, അഞ്ചും, ആറും, എട്ടും റാങ്കുകൾ സ്വന്തമാക്കി.
ചവറ പയ്യലാകാവ് ഇടശേരിതറയിൽ രാധാകൃഷ്ണൻ- പ്രീത ദമ്പതികളുടെ മകളാണ് രാധിക. കായംകുളം കണ്ണമ്പള്ളി ഭാഗം തിരുവാമടത്തിൽ അബ്ദുൽ വാഹിദ് - നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ വാഹിദ്. കൊല്ലം കുരീപ്പുഴ രമഭവനത്തിൽ വിശ്വേശ്വരൻപിള്ളയുടെയും സീനാ കുമാരിയുടെയും മകളാണ് അഞ്ജന. കരുനാഗപ്പള്ളി മഞ്ചലയ്യത്ത് ശിഹാബുദ്ദീന്റെയും താജുനിസയുടെയും മകളും നാസിമിന്റെ ഭാര്യയുമാണ് ആയിഷ. പൂതക്കുളം സുരേന്ദ്ര ഭവനത്തിൽ രഘുനാഥൻ പിള്ള-സുജിത ദമ്പതികളുടെ മകനാണ് രോഹിത്. പ്രിൻസിപ്പൽ ഡോ. ജോളി ബോസ് വിദ്യാർത്ഥികളെ അനുമോദിച്ചു.