ഓയൂർ : ജി.എൽ.പി.എസ് വെളിനല്ലൂരിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷത്തിൽ പങ്കെടുത്ത ചടങ്ങിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് കേരളത്തിന്റെ ഭൂപടം രൂപകല്പന ചെയ്തത് ശ്രദ്ധേയമായി. രാജഭരണകാലത്തെ പുസ്തകങ്ങൾ, പഴയ ഉപകരണങ്ങൾ, കേരളപ്പിറവിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തുടങ്ങിയവയുടെ പ്രദർശനം ഒരുക്കിയിരുന്നു. കൂടാതെ ക്വിസ് മത്സരം, കവിതാരചന, നാടൻപാട്ട് അവതരണം തുടങ്ങിയ പരിപാടികൾ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കിരൺ ബാബു , പ്രഥമാദ്ധ്യാപിക വി.റാണി എന്നിവർ പങ്കെടുത്തു.